ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് പദവിലിയിലേയ്ക്ക് ട്രംപ് തന്നെ തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. 51.1 ശതമാനമാണ് ട്രംപിന് ലഭിച്ചിരിക്കുന്ന വോട്ടിങ്ങിന്റെ നിലവിലെ കണക്ക്. 47 ശതമാനമാണ് കമല ഹാരിസ്. അവസാന നിമിഷത്തിലേയ്ക്ക് അടുക്കുമ്പോള്‍ ഇനി ഒരു തിരിച്ചു പോക്കില്ലായെന്ന് നിശ്ചയമാണ്. അമേരിക്കയുടെ അമേരത്തേയ്ക്ക് രണ്ടാം വട്ടവും ട്രംപ് തന്നെ.
ഈ അവസരത്തില്‍ പ്രിയ സുഹൃത്തിന ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിന് എന്റെ സുഹൃത്ത് ഡോണാള്‍ഡ് ട്രപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് എക്സില്‍ പ്രധാനമന്ത്രി കുറിച്ചു.
ഇന്ത്യ-യുഎസ് സമഗ്ര ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച്, നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പി ക്കാനും ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.