എബിസി ജ്യൂസ്. നമ്മളെല്ലാവരും കേട്ടിട്ടുള്ള അതി സവിശേഷമായ ജ്യൂസാണ് എബിസി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആപ്പിള്‍, ബീറ്റ് റൂട്ട്, ക്യാരറ്റ് എന്നിവയാണ് ഈ ജ്യൂസിനാവിശ്യമായ സാധനങ്ങള്‍. മൂന്നിലും നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതാണ്. ശരീരത്തിനാവിശ്യമായ വിറ്റാമിനുകല് നല്‍കുക മാത്രമല്ല, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചര്‍മ്മം തിളങ്ങുകയും ചെയ്യുന്ന പാനീയമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
ആപ്പിള്‍ വിറ്റാമിനുകളും നാരുകളും കൊണ്ട് സമ്പുഷ്ടവുമാണ്. ബീറ്റ്റൂട്ട് അവശ്യ നൈട്രേറ്റുകളും ആന്റിഓക്സിഡന്റുകളും നല്കുന്നു, അതേസമയം ക്യാരറ്റ് ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവയുടെ ആരോഗ്യകരമായ ഡോസ് നല്കുന്നു. ക്യാരറ്റില്‍ നിന്നുള്ള വിറ്റാമിന്‍ എ, ആപ്പിളില്‍ നിന്നുള്ള വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ബീറ്റ്റൂട്ടില്‍ നിന്നുള്ള ഫോളേറ്റ് എന്നിവ ഉള്‍പ്പെ ടെയുള്ള അവശ്യ വിറ്റാമിനുകളും ധാതുക്കളും എബിസി ജ്യൂസില്‍ നിറഞ്ഞിരിക്കുന്നു. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുക, ദഹനം മെച്ചപ്പെടുത്തുക, നിര്‍ജലീകരണം തടയുക, ചര്‍മ്മത്തിന് തിളക്കം നല്‍കും, മുടിക്ക് കരുത്ത് നല്‍കുക, രക്ത സമ്മര്‍ദം കുറയ്ക്കുക.
കണ്ണിന്റെ ആരോഗ്യം പിന്തുണയ്ക്കുക തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് എബിസി ജ്യൂസ്. എന്നിരു ന്നാലും ചില ആളുകള്‍ക്ക് ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ അനുഭവപ്പെടാം. കൂടാതെ, ബീറ്റ്റൂട്ടിലെ ഉയര്‍ന്ന ഓക്സലേറ്റ് അളവ് വലിയ അളവില്‍ കഴിച്ചാല്‍ വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. കൂടാതെ മറ്റ് മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചിട്ടാകണം ഇത്തരം ജ്യൂസുകള്‍ കഴിക്കേണ്ടതെന്നും ഓര്‍ക്കുക.