CinemaNews

ശിവകാർത്തികേയൻ – സായ് പല്ലവി കെമിസ്ട്രി ഏറ്റെടുത്ത് ആരാധകർ ; റെക്കോർഡ് കളക്ഷൻ

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം “അമരൻ” നിറഞ്ഞ സദസിൽ മുന്നേറുകയാണ്. ആ​ഗോള ബോക്സോഫീസ് കണക്കുകളനുസരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ 150 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രം ചിത്രം നേടിയത് 94 കോടിയാണ്. തമിഴിൽ 68.65 കോടിയും തെലുങ്കിൽ 14 കോടിയും ചിത്രം സ്വന്തമാക്കി.

എന്തായാലും ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു എന്ന് തന്നെയാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുകുന്ദ് വരദരാജായി ശിവകാർത്തികേയനും ഇന്ദു റെബേക്ക വർഗീസായി സായ് പല്ലവിയും നിറഞ്ഞാടി എന്ന് തന്നെയാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. തിയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന ഓരോ ആളുകളും നിറകണ്ണുകളോടെയാണ് ഇറങ്ങിവരുന്നത്. അത് തന്നെയാണ് സിനിമയുടെ വിജയം.

Leave a Reply

Your email address will not be published. Required fields are marked *