വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് നാളെയാണ് നടക്കാനിരിക്കുന്നത്. വീണ്ടും പ്രസിഡന്റാവാന്‍ മത്സരിക്കുന്ന ട്രംപിന് നെരെ നിരവധി വ്യാജ ഭീഷണികള്‍ എത്തിയിരുന്നു. വധ ശ്രമങ്ങളും നടന്നിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍രെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ആ സുരക്ഷ തനിക്ക് നിരാശയാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. തനിക്കെതിരെ വരുന്ന വധ ഭീഷണികളെ ഗൗരവമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തില്‍ പോലും വിദ്വേഷമാണ് ട്രംപ് പ്രസംഗിക്കുന്നതെന്നും ഇത് ട്രംപിന് വോട്ടിങ്ങില്‍ വിപരീത ഫലം ചെയ്യുമെന്നുമാണ് കണകാക്കുന്നത്. യുദ്ധഭൂമിയായ പെന്‍സില്‍വാനിയയിലെ ലിറ്റിറ്റ്സില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.