CrimeNational

എഎപിയുടെ ഓഫീസില്‍ മോഷണം; സുപ്രധാന രേഖകള്‍ കാണാനില്ല

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്ത് മോഷണം. സുപ്രധാന രേഖകള്‍ നഷ്ട്ടപ്പെട്ടുവെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദിലെ ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്താണ് മോഷണം നടന്നത്. സംഭവത്തില്‍ പാര്‍ട്ടി പോലീ സില്‍ പരാതി നല്‍കി.

ദീപാവലിക്ക് അവധിയായതിനാല്‍ ഓഫീസ് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ഉച്ചയ്ക്ക് ഒരു ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ഓഫീസ് പൂട്ടി പോയിരുന്നു, വൈകിട്ട് ഏഴുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ മറ്റ് പാര്‍ട്ടി അംഗങ്ങളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

ഓഫീസില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍ മോഷ്ടിക്കാന്‍ തന്നെയാണ് പ്രതികള്‍ എത്തിയതെന്ന് നിസംശയം പറയാമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. സംഭവത്തെ അപലപിച്ച് ഗുജറാത്തില്‍ ഒരു ആം ആദ്മിയുടെ വീട് മാത്രമല്ല, ആം ആദ്മി പാര്‍ട്ടി ഓഫീസ് പോലും സുരക്ഷിതമല്ലെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗാധ്വി വ്യക്തമാക്കി. പോലീസില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *