അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തി ഭാഗ്യദേവത. 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം)യുടെ സമ്മാനമാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ ലഭിച്ചിരിക്കുന്നത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
തന്‍റെ വിജയത്തെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടതെന്ന് പ്രിൻസ് പറഞ്ഞു. എന്നാൽ കേട്ടപാടെ വിശ്വസിചില്ലെന്നും, ഷോ അവതാരകരായ റിച്ചഡിൽ നിന്നും ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചതിന്നു പ്രിൻസ് പറഞ്ഞു. എട്ട് വർഷമായി ഷാർജയിൽ താമസിക്കുന്ന പ്രിൻസ്, കഴിഞ്ഞ രണ്ട് വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. കുട്ടികളുടെ ആവശ്യങ്ങൾക്കായും നാട്ടിലെ തന്റെ കുടുംബത്തിന് വേണ്ടിയും പണത്തിൻ്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും അതോടൊപ്പം തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു.