പ്രോട്ടീന്റെ കലവറയാണ് മുട്ടയെന്ന് നമ്മള്‍ക്കറിയാം. നാടന്‍ മുട്ടകളെക്കാള്‍ ഇപ്പോള്‍ ഡിമാന്റ് മറ്റ് മുട്ടകള്‍ക്കാണെങ്കിലും ആരോഗ്യത്തിന് നല്ലത് നാടന്‍ മുട്ട തന്നെയാണ്. ദിവസം മുട്ട കഴിക്കുന്നതിന്‍രെ ഗുണങ്ങള്‍ ചെറുതല്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഓരോ മുട്ടയിലും ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ തന്നെ ദിവസവും മുട്ട കഴിച്ചാല്‍ ഇത് ദിവസവും ആവശ്യം വേണ്ട പ്രോട്ടീന്‍ നിലനിര്‍ത്തും. പോഷകങ്ങളാല്‍ സമ്പന്നമായ മുട്ടയില്‍ വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, സെലിനിയം, കോളിന്‍ എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ പ്രവര്‍ത്തനം, രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യം, അസ്ഥികളുടെ ആരോഗ്യം, കണ്ണിന്റെ ആരോഗ്യം എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ആരോഗ്യത്തിന് കുഞ്ഞന്‍ മുട്ട മതി. മുട്ടയില്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. അതിനാല്‍ തന്നെ തിമിരം ഉള്‍പ്പടെയുള്ള കണ്ണിന് വരുന്ന അപകടസാധ്യത കുറയ്ക്കാനും പ്രായമാകുമ്പോള്‍ കാഴ്ചയെ സംരക്ഷിക്കാനും കഴിയും.
ശരീരഭാരം കുറയ്ക്കാന്‍ മുട്ട വളരെ നല്ലതാണ്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനോ പരിപാലിക്കാനോ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ കോളസ്ട്രോള്‍ ഉള്ളവര്‍ക്ക് മുട്ട ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കുഞ്ഞ് കുട്ടികള്‍ക്ക് മുട്ട നല്‍കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഇത് ഗുണം ചെയ്യും.