‘ചീറ്റി പോയി’. തിരഞ്ഞെടുപ്പിന് മുന്‍പ് വ്യാജ വീഡിയോ പുറത്തിറക്കി റഷ്യ. താക്കീതുമായി യുഎസ്

മോസ്‌കോ: ലോകത്തിലെ വന്‍ ശക്തിയായ അമേരിക്കയെ ആര് നയിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. കമല ഹാരിസെന്ന പെണ്‍ ശക്തിയോ രണ്ടാമൂഴം കാത്തിരിക്കുന്ന ട്രംപോ ആരാകുമെന്ന് ലോകം ആകാംക്ഷഭരിതരമാണ്. നവംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇപ്പോഴിതാ ഇരു കൂട്ടരെയും സമ്മര്ദത്തിലാക്കി ഇറങ്ങിയ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. പ്രചരിക്കുന്നത് വ്യാജ വീഡിയോയാണ്. ഒന്നിലധികം തവണ വോട്ട് ചെയ്തതായി അവകാശപ്പെടുന്ന ഒരു കുടിയേറ്റക്കാരനെ കാണിക്കുന്നതാണ് വീഡിയോ.

20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ‘ഞങ്ങള്‍ ഹെയ്തിയില്‍ നിന്നാണ് വന്നതെന്നും ഞങ്ങള്‍ ആറ് മാസം മുന്‍പാണ് അമേരിക്കയില്‍ വന്നതെന്നും എന്നാല്‍ ഇതിനകം തന്നെ അമേരിക്കന്‍ പൗരത്വമുണ്ടെന്നും ഞങ്ങള്‍ കമലാ ഹാരിസിന് വോട്ട് ചെയ്യുന്നുവെന്നുമാണ് പറയുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്‍രെ തിരഞ്ഞെടുപ്പ് വ്യവസ്ഥിതിയെ തന്നെ ചോദ്യംചെയ്യുന്നതും തകിടം മരിക്കുന്നതും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമാണെന്ന് യു എസ് പറഞ്ഞു.

ആദ്യം മോസ്‌കോയാകാം ഈ വ്യാജ വീഡിയോയ്ക്ക് പിന്നിലെന്ന് സംശയിച്ചുവെങ്കിലും മോസ്‌കോ അത് നിഷേധിച്ചു. അമേരി ക്കന്‍ ഇന്റലിജന്‍സ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് വ്യാജന്റെ ഉറവിടം റഷ്യയെന്ന് കണ്ടെത്തിയത്. റഷ്യയുടെ കുതന്ത്രങ്ങള്‍ ഒന്നും ഏല്‍ക്കില്ലെന്നാണ് അമേരിക്ക ഇക്കാര്യത്തില്‍ നിലപട്് വ്യക്തമാക്കിയിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments