കച്ച്; ഈ വര്‍ഷത്തെ ദീപാവലിയും സൈനികര്‍ക്കൊപ്പം. ഗുജറാത്തിലെ കച്ചില്‍ ആഘോഷിച്ച് പ്രധാനമന്ത്രി. കച്ചിലെ ബിഎസ് എഫ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി മധുര പലഹാരങ്ങളും നല്കി. ആര്‍മി യൂണിഫോം ധരിച്ച് അദ്ദേഹം സൈനികര്‍ക്ക് മധുരം നല്കി. 2014-ല്‍ അധികാരമേറ്റതുമുതല്‍, പ്രധാനമന്ത്രി മോദി തന്രെ ദീപാവലി ആഘോഷി ക്കുന്നത് സൈനികര്‍ക്കൊപ്പമാണ്. ആദ്യം സിയാച്ചിനിലെ സൈനികര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്രെ ദീപാവലി.
പിന്നീട് പഞ്ചാബിന്റെ അതിര്‍ത്തി, ഹിമാചല്‍ പ്രദേശിലെ സംദോ, ജമ്മു കശ്മീരിലെ ഗുരെസ് സെക്ടര്‍, ഉത്തരാഖണ്ഡിലെ ഹര്‍സില്‍, ജമ്മു കശ്മീരിലെ രജൗരി, രാജസ്ഥാനിലെ സന്ദര്‍ശനങ്ങള്‍. ലോംഗേവാല, കശ്മീരിലെ നൗഷേര, കാര്‍ഗില്‍, കഴിഞ്ഞ വര്‍ഷം ഹിമാചലിലെ ലെപ്ചയില്‍ എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ നാളിതുവരെയുള്ള ആഘോഷം. ഇത്തവണയും സൈനികരെ സന്ദര്‍ശിക്കുന്നതില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല.
എല്ലാവര്ക്കും ആരോഗ്യകരവും സന്തോഷകരവും സമൃദ്ധവുമായ ജീവിതം ആശംസിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശം. ഇന്ന് പുലര്‍ച്ചെ ഗുജറാത്തിലെ ഏക്താ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ നടന്ന ദേശീയ ഏകതാ ദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. സ്മാരകത്തിന് സമീപം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയുടെ ജന്മദിനം പ്രമാണിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേലിന് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.