ഹെഡ്ഫോൺ വച്ച് ഫോണിൽ മുഴുകി; ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

മധ്യപ്രദേശ്: ഹെഡ്ഫോൺ വച്ച് മൊബൈൽ ഫോണിൽ മുഴുകി റെയിൽവേ ട്രാക്കിലിരുന്ന വിദ്യാർഥിയെ ട്രെയിനിടിച്ചു. 20കാരനും ബി.ബി.എ വിദ്യാർഥിയുമായ മൻരാജ് തോമറാണ് മരിച്ചത്. മൻരാജിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു.

മൻരാജ് ഫോണിൽ എന്തോ തിരയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഹെഡ്ഫോൺ വച്ചതിനാൽ മൻരാജിന് ട്രെയിനിന്‍റെ ശബ്ദം കേൾക്കാൻ സാധിച്ചു കാണില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുതന്നെ യുവാവ് മരിച്ചു. മാതാപിതാക്കളുടെ ഏക മകനായ മൻരാജിന് ബോഡി ബിൽഡിങ്ങും റീൽസ് തയാറാക്കലുമായിരുന്നു ഇഷ്ട വിനോദം.

ബിബിഎ വിദ്യാർത്ഥിയായ മൻരാജ് തോമറും സുഹൃത്തും റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്നു. മൻരാജിന്  എതിർ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. മൻരാജ് തോമർ  മൊബൈലിൽ എന്തോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൻരാജ് തോമർ ഹെഡ്‌ഫോൺ വെച്ച് ഫോണിൽ എന്തോ സ്‌ക്രോൾ ചെയ്യുകയായിരുന്നുവെന്നും അതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. 

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments