World

‘കുടുംബമാണ് എല്ലാം’ പങ്കാളികള്‍ക്കും 11 മക്കള്‍ക്കുമായി 290 കോടി വിലയുള്ള വില്ലകള്‍ സ്വന്തമാക്കി എലോണ്‍ മസ്‌ക്

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും സ്‌പെയ്‌സ് എക്‌സിന്റെയും ടെസ്ലയുടെയും ഉടമയുമായ എലോണ്‍ മസ്‌ക് 290 കോടി വിലയുള്ള കൊട്ടാരം വാങ്ങി. തന്‍രെ പതിനൊന്ന് മക്കള്‍ക്കും മൂന്ന് മുന്‍ ജീവിത പങ്കാളികള്‍ക്കും വേണ്ടിയാണ് 14,400 ചതുരശ്ര അടിയില്‍ നിലനില്‍ക്കുന്ന വലിയൊരു ബംഗ്ലാവിന് സമാനമായ മൂന്ന് വില്ലകള്‍ ഇദ്ദേഹം സ്വന്തമാക്കിയത്. ഓസ്റ്റിനിലാണ് മസ്‌കിന്റെ ഈ മൂന്ന് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. 14,400 ചതുരശ്ര അടിയുള്ള ഈ വസ്തുവില്‍ ഇറ്റാലിയന്‍ മാതൃകയില്‍ പണിത രണ്ട് ആഡംബര വില്ലകളുണ്ട്. മാത്രമല്ല, ആറ് കിടപ്പുമുറികളുള്ള വലിയ ഒരു വീടും ഉള്‍പ്പെടുന്നതാണ്.

വളരെ രഹസ്യമായിട്ടാണ് ഈ വസ്തു അദ്ദേഹം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യമാരുമായി പിരിഞ്ഞെങ്കിലും അദ്ദേഹം മക്കളുമായി വളരെ അടുപ്പം മസ്‌ക് പുലര്‍ത്താറുണ്ട്. ഇലോണ്‍ മസ്‌കിന്റെ ആദ്യ ഭാര്യ ജസ്റ്റിന്‍ വില്‍സണാണ്. ഇവര്‍ക്ക് അഞ്ച് കുട്ടികളുണ്ട്. 2000 മുതല്‍ 2008 വരെ മാത്രമായിരുന്നു മസ്‌കുമായി ഇവരുടെ ദാമ്പത്യത്തിന്റെ കാലയളവ്.

പിന്നീട് ഗായികയായ ഗ്രിംസിനെ ഇദ്ദേഹം വിവാഹം ചെയ്തു. ഇതില്‍ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. വിവാഹ മോചിത രായെങ്കിലും കുട്ടികളുടെ കസ്റ്റഡിയെച്ചൊല്ലി മസ്‌കും ഗ്രിംസും ഇപ്പോഴും നിയമപോരാട്ടത്തിലാണ്. മസ്‌കിന്റെ ഉടമ സ്ഥതയിലുള്ള ന്യൂറലിങ്കിന്റെ എക്സിക്യൂട്ടീവായ ശിവോണ്‍ സിലിസിനായിരുന്നു. മസ്‌കിന്റെ മൂന്നാമത്തെ ഭാര്യ. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. 38 കാരിയായ സിലിസ് ഇതിനകം തന്റെ കുട്ടികളുമായി വാങ്ങിയ കൊട്ടാരത്തിലെ മൂന്ന് വീടുകളില്‍ ഒന്നിലേയ്ക്ക് മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *