ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റഫോമായ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപന നവംബർ 6 മുതൽ 8 വരെ ഉണ്ടാകും.11,300 കോടി രൂപ സമാഹരിക്കാനാണു സ്വിഗ്ഗി ലക്ഷ്യമിട്ടിരിക്കുന്നത്. 4500 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലുള്ളത്. നേരത്തെ ഇത് 3,750 കോടി രൂപയുടെ ഓഹരിയായിരുന്നു. ഒരു ഓഹരിക്ക് 371–390 രൂപയാണ് പ്രതീക്ഷിക്കുന്ന പ്രൈസ് ബാൻഡ്. 6800 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കും. ആങ്കർ നിക്ഷേപകർ നവംബർ 5 ന് ലേലം വിളിക്കും. നവംബർ 13 ന് Swiggy അതിൻ്റെ ഓഹരി ലിസ്റ്റിംഗ് അന്തിമമാക്കുമെന്നാണ് സൂചന.
2014 – ൽ ആരംഭിച്ച സ്വിഗ്ഗിക്ക് ഇപ്പോൾ രാജ്യത്താകെ രണ്ടു ലക്ഷത്തിലധികം റെസ്റ്ററന്റുകളുമായി പാർട്ണർഷിപ്പ് ഉണ്ട് . 580 ലധികം നഗരങ്ങളിൽ സ്വിഗ്ഗിയുടെ സേവനം ഉണ്ട്. അതേസമയം, 2021ലാണ് സൊമാറ്റൊ ഐപിഒയിലൂടെ ഓഹരി വിപണിയിലെത്തിയത്. 9,375 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ലിസ്റ്റ് ചെയ്തതിനു ശേഷം 136% ഓഹരിവില ഉയർന്നു