ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ‘ഫാൻ്റം’ എന്ന പട്ടാള നായ രാജ്യത്തിനായി ജീവത്യാഗം ചെയ്തു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന പോരാട്ടങ്ങളും ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുന്ന പട്ടാളക്കാരെയു മെല്ലാം എന്നും നമ്മള്‍ ഹൃദയത്തില്‍ ചേര്‍ത്ത് വയ്ക്കാറുണ്ട്. കാരണം അവരുടെ കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് നമ്മുടെ രാജ്യത്തെയും നമ്മളെയും സംരക്ഷിക്കുന്നത്. അക്കൂട്ടത്തിലേയ്ക്ക് ഒരു പോരാളി കൂടി എത്തിയിരിക്കുകയാണ്. ഫാന്റം എന്ന പട്ടാള നായയാണ് ഭീകരരുമായുള്ള ഏറ്റ് മുട്ടലില്‍ ജീവത്യാഗം ചെയ്തത്.

ജമ്മു കാശ്മീരിലെ അഖ്നൂരിലെ സുന്ദര്‍ബനി സെക്ടറില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയും തുടര്‍ന്ന് ഭീകരവാദികളും സൈനികരും തമ്മില്‍ ഏറ്റ് മുട്ടല്‍ നടക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടല്‍ പുരോഗമിച്ചപ്പോഴാണ് ശത്രുവിന്റെ വെടിയേറ്റ് ഫാന്റം എന്ന പട്ടാള നായ തന്‍ഖറെ സേവനത്തിനിടെ ജീവത്യാഗം ചെയ്തത്. വൈറ്റ് നൈറ്റ് കോര്‍പ്‌സ് എന്നറിയപ്പെടുന്ന നാല് വയസ്സുള്ള നായയാണ് അന്തരിച്ചത്.

2020 മെയ് 25 ന് ജനിച്ച ഫാന്റം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നതില്‍ പരിശീലനം ലഭിച്ച നായ്ക്കളുടെ കൂട്ടത്തില്‍പ്പെട്ടതായിരുന്നു. വലിയ ധൈര്യശാലിയും അര്‍പ്പണ മനോഭാവവും അവനുണ്ടായി രുന്നുവെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ ഒരു സൈനികന്റെ ജീവന്‍ രക്ഷിക്കു ന്നതിനിടെ ആറുവയസ്സുള്ള സൈനിക നായയായ കെന്റ് കൊല്ലപ്പെട്ടിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments