തിരുവനന്തപുരം : . വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന പരിപാടിയുടെ പ്രചരണ ചെലവ് 1.61 കോടി. വിഴിഞ്ഞം തുറമുഖത്ത് ചരക്കുകപ്പൽ ആദ്യമായി എത്തിയതിൻ്റെ ഉദ്ഘാടന പരിപാടികൾക്ക് പ്രചരണം നടത്തിയതിന് ചെലവായ തുകയുടെ കണക്കാണിത്. ഈ തുക സർക്കാർ അനുവദിച്ചു.
1,61, 10, 394 രൂപയാണ് പ്രചരണത്തിന് ചെലവായത്. പത്രങ്ങളിൽ പരസ്യം നൽകിയതിന് 1.27 കോടിയാണ് ചെലവായത്. 7 ലക്ഷം രൂപയാണ് സോഷ്യൽ മീഡിയയുടെ ചെലവ്. 19 ലക്ഷം രൂപ തീയേറ്റർ പരസ്യത്തിന് ചെലവായി. 6.87 ലക്ഷം താൽക്കാലിക ബോർഡുകൾ സ്ഥാപിക്കാൻ ചെലവായി.
ബ്രോഷർ പ്രിൻ്റ് ചെയ്യാൻ ചെലവായത് 1.03 ലക്ഷം.2024 ജൂലായ് 11 നാണ് വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാൺഡോ എത്തിയത്.ഉദ്ഘാടനത്തിൻ്റെ പ്രചരണത്തിന് ചെലവായ 1.61 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് പി ആർ ഡി പരസ്യ വിഭാഗം ഇൻഫർമേഷൻ ഓഫിസർ കത്ത് നൽകിയിരുന്നു. പണം അനുവദിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് ഒക്ടോബർ 25 ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി.