തിരുവനന്തപുരം : സംസ്ഥാന സർക്കാരും അദാനിയും തമ്മിലുള്ള ഒത്തുതീർപ്പിൽ കേരളത്തിന് നഷ്ടം 911 കോടി രൂപ. 2019 ഡിസംബറിൽ കഴിയേണ്ട നിർമാണം വൈകിയതിനു നഷ്ടപരിഹാരമാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അദാനിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. പറഞ്ഞ സമയത്തിൽ നിന്ന് കമ്പനി അഞ്ച് വർഷണാണ് തുറമുഖ നിർമ്മാണം വൈകിപ്പിച്ചത്. ഇതിനെ ചൊല്ലി കേരളത്തിന് 911 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. 2019 ഡിസംബറിൽ കഴിയേണ്ട നിർമാണം വൈകിയതിനു നഷ്ടപരിഹാരമാവശ്യപ്പെട്ട് സർക്കാർ അദാനിക്കു നോട്ടിസ് നൽകിയെങ്കിലും പിന്നാടത് ആർബിട്രേഷൻ ഫയൽ ചെയ്തു.
ഇതിന് ശേഷം സമയത്തു സർക്കാർ സാധനങ്ങൾ ലഭ്യമാക്കാത്തതിനാലും പ്രകൃതിക്ഷോഭം മൂലവുമാണു നിർമാണം വൈകിയതെന്ന് പറഞ്ഞ് അദാനി ഒത്തു തീർപ്പിനാവശ്യപ്പെടുകയായിരുന്നു. നിർമാണ കാലാവധി 2024 ഡിസംബറിലേക്കു നീട്ടണമെന്നും തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം 45 വർഷമാക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് ശേഷം സർക്കാർ ഒത്തുതീർപ്പിനു തയാറായി. ഒത്തുതീർപ്പിന് തയ്യാറായതുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി. അന്ന് സർക്കാർ ഒത്തു തീർപ്പിന് തയ്യാറായത് കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കാനാണെന്ന ന്യായീകരണത്തോടെയായുരുന്നു.
പക്ഷേ അത് വെറും ന്യായീകരണങ്ങൾ മാത്രമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതായത് കേന്ദ്രത്തിന്റെ ആർബിട്രേഷനിൽ സർക്കാർ ഒത്തുതീർപ്പിനു വഴങ്ങി എട്ടുമാസം കഴിഞ്ഞിട്ടും കേന്ദ്രഫണ്ടിനുള്ള ത്രികക്ഷി കരാർ വച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഒത്തുതീർപ്പിന്റെ ഭാഗമായി അദാനിയുടെ നടത്തിപ്പു കാലാവധി 40 വർഷമെന്നതു 45 വർഷമാക്കി ഉയർത്തിയപ്പോൾ, ലാഭവിഹിതം 2034ൽ തന്നെ ലഭിക്കണമെന്ന നിബന്ധന സർക്കാർ മുന്നോട്ടുവച്ചിരുന്നു. 90 ദിവസത്തിനകം ഈ നിബന്ധനകൾ ഉൾപ്പെടുത്തി അദാനിയുമായി പുതുക്കിയ നടത്തിപ്പു കരാർ വയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മൂന്നു തവണയായി 270 ദിവസം വരെ നീട്ടിയിട്ടും ഈ കരാറും വച്ചില്ല.
കരാർ ലംഘനത്തിന് 219 കോടി രൂപ തടഞ്ഞുവയ്ക്കുമെങ്കിലും 2028ൽ അടുത്ത ഘട്ടം പൂർത്തീകരിച്ചാൽ ഇതിൽ 175.2 കോടി രൂപ നാലു ഗഡുക്കളായി തിരിച്ചുനൽകാനും വ്യവസ്ഥ ചെയ്തു. ശേഷിക്കുന്ന 43.8 കോടി രൂപ പിഴയായി ലഭിക്കുമെന്നതൊഴിച്ചാൽ, സർക്കാരിന് അനുകൂലമായുണ്ടായിരുന്ന ഏക വ്യവസ്ഥ നടത്തിപ്പു കാലാവധി നീട്ടിയാലും 2034ൽ തന്നെ ലാഭവിഹിതം ലഭിച്ചു തുടങ്ങുമെന്നതായിരുന്നു. സപ്ലിമെന്ററി കരാറിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഈ വ്യവസ്ഥ നടപ്പാക്കാൻ അദാനിക്കു ബാധ്യതയില്ല. ഫലത്തിൽ, പിഴയിൽ നിന്നു രക്ഷപ്പെട്ട അദാനിക്കു തുറമുഖ നടത്തിപ്പു കാലാവധിയും നീട്ടി നൽകിയതൊഴിച്ചാൽ ഒത്തുതീർപ്പിലൂടെ സർക്കാരിനു ഗുണമുണ്ടായില്ല എന്നത് വ്യക്തം.
എന്തായാലും തുറമുഖ നിർമ്മാണത്തിന്റെ പേരിൽ നടന്ന ഒത്തു തീർപ്പ് കേരളത്തിന് ഗുണം ചെയ്തില്ല എന്നത് വ്യക്തം. അതേ സമയം കഴിഞ്ഞ സെപ്റ്റംബറിലാണ് വിഴിഞ്ഞം തുറമുഖം യാത്ഥാർത്ഥ്യമായത്. ഇന്ത്യയിലെ ആദ്യത്തെ ആഴത്തിലുള്ള ജലകണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം