ഒഡീഷ: ഒഡീഷയില്‍ യുവതിയെ പ്രതിശ്രുത വരന്റെ കണ്മുന്പില് മൂന്നു പേര് കൂട്ട ബലാത്സംഗത്തിനിരയാക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. ഒക്ടോബര്‍ 20ന് വൈകുന്നേരം ഫത്തേഗര്‍ രാമക്ഷേത്ര ദര്‍ശനം കഴിഞ്ഞ് യുവതിയും പ്രതിശ്രുതവരനും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
നയാഗര്‍ ജില്ലയിലെ പിതാഖൈ വനത്തിന് സമീപത്തെത്തിയപ്പോള്‍ അജ്ഞാതരായ മൂന്ന് പേര് ഇരുവരെയും തടഞ്ഞുനിര്‍ത്തി ബലമായി വനത്തിലേക്ക് കൊണ്ടുപോയി. പിന്നീട് യുവാവിനെ കത്തി മുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. മാത്രമല്ല, അതിന്രെ വീഡിയോ പകര്‍ത്തുകയും സമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിപ്പിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.