BusinessNews

പതിനായിരം കോടി സ്വത്തിൽ ഒരു ഭാ​ഗം വളർത്തു നായയ്ക്ക് ; രത്തൻ ടാറ്റയുടെ വിൽപത്രം ചർച്ചയാക്കി സോഷ്യൽ മീഡിയ

മുംബൈ : തെരുവു നായകൾക്ക് പ്രത്യേകമായൊരു ഹോസ്പിറ്റൽ. ലോകത്തെ പ്രമുഖ വ്യവസായികളിൽ ഒരാളായിരുന്നു ഇന്ത്യക്കാരനായ രത്തൻ ടാറ്റ. ഒരു വ്യവസായി എന്നതിനെക്കാൾ ഉപരി അദ്ദേഹം ഒരു മൃ​ഗ സ്നേഹിയായിരുന്നു എന്നത് ഏറെ ചർച്ചയായത് അദ്ദേഹത്തിന്റെ മരണ ശേഷമാണ്. അങ്ങനെയാണ് തെരുവു നായകൾക്ക് പ്രത്യേകമായൊരു ഹോസ്പിറ്റൽ എന്നതടക്കമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിയത്.

വാർത്തയറിഞ്ഞപ്പോൾ പലർക്കും കൗതുകമായിരുന്നു. ആ കൗതുക്കത്തിന്റെ ആഴം വർദ്ധിപ്പിക്കുകയാണ് അദ്ദേഹം തയ്യാറാക്കിയ വിൽപത്രം. അതായത് പതിനായിരം കോടിയിലധികം രൂപയുടെ രത്തൻ ടാറ്റയുടെ സ്വത്തിൽ ഒരു ഭാ​ഗത്തിന്റെ അവകാശിയിലൊരാളാണ് അദ്ദേഹത്തിന്റെ വളർത്തുനായ എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഒക്ടോബർ ഒൻപതിന് അന്തരിച്ച രത്തന്‍ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ സ്വത്താണുള്ളത്. ഇതിൽ ഒരു വിഹിതമാണ് വളർത്തുനായയായ ടിറ്റോയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ആറു വർഷങ്ങൾക്കു മുൻപാണ് ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ടാറ്റ വാങ്ങുന്നത്. ടിറ്റോയെ പാചകക്കാരനായ രാജൻ ഷാ സംരക്ഷിക്കണം എന്നൊക്കെയാണ് അദ്ദേഹം എഴുതി വച്ചിരിക്കുന്നത്.

അതേ സമയം സഹോദരൻ ജിമ്മി ടാറ്റ, അർധ സഹോദരിമാരായ ഷിറിൻ, ഡീന്ന ജെജീഭോയ്, അടുത്ത സുഹൃത്തായ ശന്തനു നായിഡു, പാചകക്കാരൻ എന്നിവർക്കെല്ലാം സ്വത്തിന്റെ വിഹിതം മാറ്റിവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *