അന്തരീക്ഷ മലിനീകരണത്തിന്‍രെ തോത് ഇന്ന് ക്രമാതീതമായി കൂടുകയാണ്. അതിനാല്‍ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങളും വളരെ കൂടുതലാണ്. ശ്വാസകോശത്തെ സംരക്ഷിക്കാനായി ശ്വസന വിദ്യകള്‍ പരിക്ഷിക്കാം, മാത്രമല്ല ചില നുറുങ്ങുവിദ്യകള്‍ നമ്മുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താവുന്നതാണ്. ശ്വാസകോശത്തെ സംരക്ഷിക്കാനായി കിടിലന്‍ ഒരു ചായ കുടിച്ചാലോ. പോഷകാഹാര വിദഗ്ധനായ പാലക് നഗ് പാലിന്റേതാണ് അതിവിശേഷമായ ഈ ചായയെക്കുറിച്ച് പറയുന്നത്. നമ്മുടെ അടുക്കളയിലുള്ള സാധനങ്ങള്‍ മാത്രം മതി ഈ ചായ ഉണ്ടാക്കാന്‍.
അതിനാല്‍ തന്നെ എല്ലാവര്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്.ശ്വാസകോശ ശുദ്ധീകരണ ചായ ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ ഇനിപ്പറയുന്നവയാണ്. ഒരു കഷ്ണം ഇഞ്ച് കഷണം ഇഞ്ചി അല്ലെങ്കില്‍ 1 ടീസ്പൂണ്‍ ഉണങ്ങിയ ഇഞ്ചി പൊടി, നാലിലൊന്ന് കറുവാപ്പട്ട, അഞ്ചോ ആറോ തുളസി ഇലകള്‍, 2 ഏലയ്ക്ക് ചതച്ചത്, കാല്‍ ടീസ്പൂണ്‍ പെരും ജീരകം, അര ടീസ്പൂണ്‍ ജീരകം,ഒരു ഗ്രാമ്പു, രണ്ട് അരിഞ്ഞ വെളുത്തുള്ളി, കാലല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു സ്പൂണ്‍ തേന്‍ എന്നിവയാണ് ഈ സ്‌പെഷ്യല്‍ ചായ ഉണ്ടാക്കാനുള്ള സാധനങ്ങള്‍.
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് മേല്‍ പറഞ്ഞ തേന്‍ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം പത്ത് മിനിറ്റോളം തിളപ്പിക്കുക. ശേഷം വെള്ളം ചൂടാറാന്‍ അനുവദിക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് ആവസ്യമെങ്കില്‍ തേന്‍ ചേര്‍ത്ത് കുടിക്കുക. ശരീരത്തില്‍ പ്രവേശിക്കുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍ ഈ ചായ ഫലപ്രദമാണ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഉണ്ടാകുന്ന ചുമയ്ക്കും ജലദോഷത്തിനും ഈ ചായ കുടിക്കുന്നത് ഉത്തമമാണ്.