വിപണി കീഴടക്കാന്‍ നവംബറില്‍ റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ എത്തും

റിയല്‍മി ജിടി 7 പ്രോ നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ലോഞ്ച് ചെയ്യുന്നതിന്റെ കൃത്യമായ തീയതി കമ്പിനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ ആമസോണ്‍ വഴിയും തിരഞ്ഞെടുത്ത ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയും ഫോണ്‍ രാജ്യത്ത് വാങ്ങാന്‍ ലഭ്യമാകുമെന്നാണ് കമ്പിനി അറിയിച്ചിരിക്കുന്നത്.

അതേ സമയം ഈ മാസം അവസാനം ചൈന വിപണിയില്‍ ഫോണ്‍ എത്തും. ക്വാല്‍കോം പുതുതായി പുറത്തിറക്കിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റുള്ള രാജ്യത്തെ ആദ്യത്തെ മുന്‍നിര മോഡലാണ് ഈ ഫോണെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. ഇന്ത്യയിലും ചൈനയിലും സമാനമായ മോഡലുകളാണ് ഇറക്കുന്നതെന്നാണ് സൂചന. മാത്രമല്ല പുതിയ ഫോണ്‍ വിപണി കീഴടക്കുമെന്നുമാണ് നിഗമനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments