National

കാമുകി കൈ ഞരമ്പ് മുറിച്ച വീഡിയോ കണ്ട് ബോധരഹിതനായ യുവാവ് മരണപ്പെട്ടു

ന്യൂഡല്‍ഹി: മുപ്പത് വയസുകാരനായ അരുണ്‍ നന്ദയാണ് മരണപ്പെട്ടത്. ഹൃദയഘാതമാണ് മരണത്തിന് കാരണമെന്നാണ് കരുതുന്നത്. ശനിയാഴ്ച്ചയാണ് അരുണിന്‍രെ കാമുകി കൈ ഞരമ്പ് മുറിക്കുന്ന വീഡിയോ അരുണിന് അയച്ച് നല്‍കിയത്.

പിന്നാലെ യുവാവ് സുഹൃത്തിനെ രക്ഷിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ യുവതിയുടെ അപ്പോഴത്തെ അവസ്ഥ കണ്ട് അരുണ്‍ ബോധരഹിതനാവുകയായിരുന്നു. പിന്നാലെ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പിന്നീട് മരിക്കുകയായിരുന്നു. അരുണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *