CrimeNational

അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കൈ തല്ലിയൊടിച്ചു

കോട്ട: രാജസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചു. പായ ശരിയായി മടക്കിയില്ലെന്ന കാരണത്താലാണ് അധ്യാപകന്‍ ക്രൂരമായ ശിക്ഷ നല്‍കിയത്. തെലിയ ഖേഡിയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഈ സംഭവം നടന്നത്. അധ്യാപകനായ അബ്ദുള്‍ അസീസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം രാംഗഞ്ച് മണ്ഡിയിലെ സുല്‍മി ഗ്രാമത്തില്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ നടത്തിയ അദാല ത്തിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ ഉടന്‍ തന്നെ അന്വേഷണം നടത്താന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു.

താന്‍ അധ്യാപകന്‍ പറയുന്നത് അനുസരിച്ചാണ് പായ മടക്കിയതെന്നും എന്നിട്ടും ദേഷ്യത്തോടെ തന്നെ അദ്ദേഹം തല്ലുകയായിരു ന്നുവെന്ന് കുട്ടി വെളിപ്പെടുത്തി. ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. മന്ത്രിയുടെ നിര്‍ദേശപ്രകാരം അസീസിനെതിരെ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.

Leave a Reply

Your email address will not be published. Required fields are marked *