പാലക്കാട് : ഷാഫി ജയിച്ചത് ഇടത് വോട്ട് നേടി. സിപിഎമ്മിനെ വെട്ടിലാക്കുന്ന വിവാദ പരാമർശവുമായി പി സരിൻ. സിപി പ്രമോദിനെ ഒപ്പം നിർത്തിയാണ് വിവാദ പരാമർശനം ഉന്നയിച്ചത്. പരാമർശമുന്നയിച്ച് നിമിഷങ്ങൾക്കുള്ളിൽ സിപിഎം ഇടപെടലുണ്ടായി. പിന്നാലെ വിവാദ പരാമർശം പി സരിൻ തിരുത്തി.
ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചത് സിപിഎമ്മിന്റെ വോട്ടുകൾ കൊണ്ടെന്ന് പറഞ്ഞ് സരിൻ പാർട്ടി വിമർശനത്തിന് പിന്നാലെ പാർട്ടിക്ക് കിട്ടേണ്ടിയിരുന്ന മതേതരവോട്ടുകൾ നേടിയാണ് ഷാഫി പറമ്പിൽ ജയിച്ചത് എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് തിരുത്തി പറഞ്ഞു.
നേരത്തെ പി സരിൻ പറഞ്ഞത് ഇങ്ങനെ ; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചത്. ഷാഫിയെ നിഷേധിക്കാൻ ഇടതു പക്ഷം കഴിഞ്ഞ തവണ തീരുമാനിച്ചിരുന്നെകിൽ ബി.ജെ.പി ജയിക്കുമായിരുന്നു. ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയ ഇടതു വോട്ടുകൾ ഇത്തവണ നിഷേധിക്കും. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി പിപ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിൽ സി.പി.പ്രമോദിന് തെല്ലും കുറ്റബോധമില്ല.
അതേ സമയം സരിന്റെ പ്രതികരണത്തിന് പിന്നാലെ ഇടത് സ്ഥാനാർഥിയുടെ വെളിപ്പെടുത്തൽ സിപിഎം-കോൺഗ്രസ് ഡീലിൻ്റെ തെളിവാണെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പ്രതികരിച്ചു.