ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നക്സലുകളുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. പോലീസും സൈനികരും സംയുക്തമായി നടത്തിയ ഓപ്പറേഷന് കഴിഞ്ഞ് മടങ്ങും വഴിയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. അബുജ്മദ് മേഖലയിലെ കോഡ്ലിയാര് ഗ്രാമത്തിന് സമീപമെത്തിയപ്പോഴാണ് പൊട്ടിത്തെറി നടന്നത്.
മഹാരാഷ്ട്രയിലെ സതാരയില്‍ താമസിക്കുന്ന അമര്‍ പന്‍വാറും ആന്ധ്രാപ്രദേശിലെ കടപ്പയ ജില്ലക്കാരനായ കെ. രാജേഷുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റ പോലീസുകാര്‍ ചികിത്സയില്‍ തുടരുകയാണ്.