റാഞ്ചി; ഹരിയാനയുടെ നഷ്ടം ജാര്‍ഖണ്ഡില്‍ പിടിക്കുമെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്. അതിനായി മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. 81 നിയമസഭാ സീറ്റുകളിലേയ്ക്കാണ് 70 എണ്ണത്തില്‍ ഇരു കൂട്ടരും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച്ചയാണ് കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഒരുമിച്ച് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.
ബാക്കിയുള്ള 11 സീറ്റുകള്‍ രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി) ഇടത് പാര്‍ട്ടികളും പങ്കിടുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. ഇത് ബിജെപിക്ക് ഇത് ശക്തമായ തിരിച്ചടി തന്നയാകും നല്‍കുക. ബി.ജെ.പിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാന്‍ ജെ.എം.എമ്മും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ശത്രുവിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ തീരുമാനിച്ചത്. ഈ ഐക്യം ഒരു മഹാ വിജയത്തില്‍ അവസാനിക്കുമെന്നാണ് നേതാക്കന്‍മാരുടെ കണ്ടെത്തല്‍. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുന്നത്.