ഗുവാഹത്തി: ത്രിപുരയില്‍ ആദിവാസി യുവാവ് കസ്റ്റഡി പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അഞ്ച് പോലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. മനു ബസാര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നതെന്ന് ത്രിപുര പോലീസ് സൂപ്രണ്ട് അശോക് സിന്‍ഹ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. റബ്ബര്‍ഷീറ്റ് മോഷ്ടിച്ചെന്നാരോപിച്ചാണ് സബ്റും പ്രദേശവാസിയായ ആദിവാസിയായ ബാദലിനെ(34) പോലീസ് തിങ്കളാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.
പിറ്റേന്ന് ബാദലിനെ പോലീസ് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ബാദലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കസ്റ്റഡി പീഡനമാണ് ബാദലിന്റെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.
ബാദലിന്‍രെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. മരണത്തില്‍ വന്‍ ജനരോക്ഷം ഉണ്ടാവുകയും സ്ത്രീകള്‍ ഉള്‍പ്പെ ടെയുള്ള നാട്ടുകാര്‍ മനുബസാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ബാദലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതികളായ പോലീസുകാരെ ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവിശ്യപ്പെട്ടു. മരണകാരണമറിയാന്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.