Crime

തോട്ടിൻ കരയിൽ നാണയത്തുട്ടുകളും നോട്ടുകളും ഉപേക്ഷിച്ച നിലയിൽ

നെടുമങ്ങാട്: താന്നിമൂട് ചിറയിൻകോണത്ത് നാണയത്തുട്ടുകളും നോട്ടുകളും ഉപേക്ഷിച്ച നിലയിൽ തോട്ടിൻ കരയിൽ നിന്ന് കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളി വിജയനാണ് ഇത് ആദ്യം കണ്ടത്. വിജയൻ പറഞ്ഞതനുസരിച്ചാണ് നാട്ടുകാർ നെടുമങ്ങാട് പൊലീസിനെ വിവരം അറിയിച്ചത്.

പ്രദേശത്ത് അടുത്ത കാലത്ത് വിവിധ ക്ഷേത്രങ്ങളിൽ മോഷണങ്ങൾ പതിവാണ്. ഈ സാഹചര്യത്തിൽ, കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർന്ന പണമാകാമെന്നുള്ള സംശയവും ശക്തമായിരിക്കുകയാണ്. ഇതേ തുടർന്ന്, കണ്ടെത്തിയ പണം മോഷണവുമായി ബന്ധപ്പെട്ടതാണോ എന്ന് ശാസ്ത്രീയ പരിശോധന വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

എന്നാൽ, സംഭവ സ്ഥലത്ത് പോലീസിന്റെ ഇടപെടലിൽ നാട്ടുകാർ തൃപ്ത്തരായിരുന്നില്ല. പൊലീസുകാർ സ്ഥലവാസികളുടെയോ സാക്ഷികളുടെയോ മൊഴി രേഖപ്പെടുത്താതെയും, മഹസർ തയ്യാറാക്കാതെയും നാണയത്തുട്ടുകളും, നോട്ടുകളും പ്ലാസ്റ്റിക് കവറുകളിൽ നീക്കം ചെയ്തതിൽ പ്രതിഷേധം ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *