CrimeNational

ശകാരം പതിവാക്കിയ വീട്ടുടമസ്ഥനോടുള്ള പ്രതികാരം. ഭക്ഷണത്തിനുള്ള മാവില്‍ മൂത്രം കലര്‍ത്തിയ വീട്ടുജോലിക്കാരി അറസ്റ്റില്‍

സിയാബാദ്: വീട്ടു ജോലിക്കാരി വീട്ടുടമസ്ഥന് ഭക്ഷണത്തില്‍ നല്‍കിയത് എട്ടിന്‍രെ പണി. ഉത്തര്‍പ്രദേശില്‍ റിയല്‍ എസ്റ്റേറ്റുകാരനായ നിതിന്‍ ഗൗതമെന്ന വീട്ടുടമസ്ഥനാണ് തന്‍രെ ജോലിക്കാരിയുടെ ഹീനകൃത്യം കണ്ടെത്തിയത്. ജോലിക്കാരി എട്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. കുറച്ച് നാളുകളായി ഗൗതമിന്റെ ഭാര്യ രൂപത്തിനും കുടുംബാംഗങ്ങള്‍ക്കും പലവിധ അസുഖങ്ങള്‍ വരുമായിരുന്നു. ഇതിനാല്‍ തന്നെ വൃത്തി ഹീനമായ അന്തരീക്ഷത്തിലുള്ള പാചകമാണ് രോഗം വരാന്‍ കാരണമെന്നും ഗൗതം മനസിലാക്കി.

സംശയം തോന്നി ഗൗതം അടുക്കളയില്‍ തന്റെ ഫോണില്‍ ക്യാമറ ഓണാക്കി വെച്ചപ്പോഴാണ് ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവില്‍ ജോലിക്കാരി മൂത്രം കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശാന്തി നഗര്‍ കോളനിയിലെ റീന (32) എന്ന വീട്ടുജോലിക്കാരിയാണ് ഇപ്രകാരം ചെയ്തത്. പിന്നീട് കുടുംബം പോലീസില്‍ പരാതി നല്‍കുകയും പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി ആദ്യം ആരോപണം നിഷേധിച്ചു. പിന്നീട് വീഡിയോ കാണിച്ചപ്പോഴാണ് യുവതി ഇപ്രകാരം ചെയ്തതെന്ന് സ്മ്മതിച്ചത്.

തന്നെ എപ്പോഴും വീട്ടുടമസ്ഥ ശകാരിക്കുകയും ചെറിയ തെറ്റുകള്‍ക്ക് പോലും വഴക്കിടുന്നത് പതിവാണെന്നും യുവതി ആരോപിച്ചു. തുടര്‍ന്നുള്ള പ്രതികാരമാണ് തന്നെ ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് വേലക്കാരി പോലീസിനോട് പറഞ്ഞു. ഭക്ഷ്യവസ്തുക്കളില്‍ മൂത്രവും തുപ്പലും ഉള്‍പ്പെടെയുള്ള മനുഷ്യവിസര്‍ജ്യങ്ങള്‍ ചേര്‍ക്കുന്ന സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ തന്നെ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *