Cinema

’21 കോടി പ്രീമിയർ ലഭിച്ചു’; ഒടിടി ഓഫറിനെക്കുറിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്

വിപണിമൂല്യം കുറയാതെ സുരേഷ് ഗോപി ചിത്രങ്ങൾ. രാഷ്ട്രീയ ഇടവേളയെടുത്ത കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ചിത്രങ്ങളുടെ വിപണി മൂല്യങ്ങൾക്ക് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഉയർന്ന ബജറ്റിൽ വിവിധ ചിത്രങ്ങൾ നിർമ്മാണത്തിൽ ഉള്ളതിനാൽ, സുരേഷ് ഗോപിയുടെ താരമൂല്യം ഇപ്പോഴും നിലനിൽക്കുന്നു.

“കാവൽ” എന്ന ചിത്രം നിർമിച്ച ജോബി ജോർജ് ആണ് അടുത്തിടെ ഒരു സൂപ്പർഹിറ്റ് സുരേഷ് ഗോപിയുടെ ചിത്രത്തിന് ലഭിച്ച ഒടിടി ഓഫർ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

ആക്ഷൻ ഹീറോയായി സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം ആയിരുന്നു “കാവൽ.” ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രമായിരുന്നു ഇത്. നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ഈ ചിത്രം 2021-ൽ പുറത്തിറങ്ങി. സിനിമയിൽ സുരേഷ് ഗോപിയുടെ ‘തമ്പാൻ’ എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസ നേടി. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ചിത്രത്തിന് ലഭിച്ച ഒടിടി ഓഫറിനെക്കുറിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. ചിത്രത്തിൽ സംവിധായകൻ രൺജി പണിക്കർ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

“കാവൽ” ചിത്രം പുറത്തിറങ്ങിയ സമയത്ത് ലഭിച്ച സാമ്പത്തിക നേട്ടത്തെക്കുറിച്ച് ജോബി ജോർജിനോട് ചോദിച്ചപ്പോൾ , നേടിയത് വലിയ ലാഭമായിരുന്നു” എന്ന് വ്യക്തമാക്കി. “നെറ്റ്ഫ്ലിക്സിന് 21 കോടിയുടെ പ്രീമിയർ ഓഫർ ലഭിച്ചുവെങ്കിലും, നമ്മള്‍ ഒരു സമൂഹജീവിയല്ലേ. ഞാന്‍ മാത്രം പുട്ടടിച്ചിട്ട് കാര്യമില്ലല്ലോ. തിയറ്ററുകാരും വേണം. അതുകൊണ്ട് തിയറ്റര്‍ റിലീസിന് ശേഷമുള്ള റൈറ്റ്സ് ആണ് നെറ്റ്ഫ്ലിക്സിന് കൊടുത്തത്. പക്ഷേ എനിക്ക് പടം ലാഭമായിരുന്നു”,അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള ബിസിനസ് നിലപാടുകൾ സൂപ്പർതാര ചിത്രങ്ങൾക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോഴും വലിയ വിലയുണ്ടെന്ന് തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *