
കൊമേഡിയനും ബിഗ് ബോസ് താരവുമായ സാബുമോൻ സംവിധായക കുപ്പായമണിയുന്നു. സ്പൈർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് സാബുമോൻ സംവിധാനം ചെയ്യുക. കോർട്ട് റൂം ഡ്രാമ ജേണറിലുള്ള ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായികയാകുന്നത്.
യഥാർത്ഥത്തിൽ വക്കീലും കൂടിയായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിലാണ്. പ്രയാഗ മാർട്ടിൻ എന്ന കഴിവുറ്റ കലാകാരിയെ സിനിമയിൽ ഉൾപ്പെടുത്താനായതിൽ താൻ സന്തോഷവാനാണെന്ന് സാബുമോൻ പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുപറയാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ അപ്ഡേറ്റുകൾ പുറത്തുവിടുമെന്നും സാബുമോൻ കൂട്ടിച്ചേർത്തു.