
ചെന്നൈ: ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 43 കാരൻ അറസ്റ്റിൽ. ഡല്‍ഹി-ചെന്നൈ വിമാനത്തിൽ യാത്ര ചെയ്ത വനിതയുടെ പരാതിയിലാണ് 43-കാരന്‍ അറസ്റ്റിലായത്. പിന്നിലെ സീറ്റിലിരിന്ന ഇയാള്‍ മോശമായി സ്പര്‍ശിച്ചെന്നാണ് യുവതി നൽകിയ പരാതി.
സെയില്‍സ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്ന 43-കാരനായ രാജേഷ് ശര്‍മ എന്നയാളാണ് പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റിലായത്. വിന്‍ഡോ സീറ്റിലിരിന്ന് ഉറങ്ങവെ പിന്നിലെ വിൻഡോ സീറ്റിൽ ഇരുന്ന പ്രതി അനുചിതമായി സ്പർശിച്ചു എന്നാണ് പരാതി. രാജസ്ഥാന്‍ സ്വദേശിയാണ് അറസ്റ്റിലായ രാജേഷ് ശർമ. ഇയാൾ ജോലി ആവശ്യങ്ങൾക്കായി ചെന്നൈയിലാണ് താമസം.
വ്യാഴാഴ്ച വൈകീട്ട് 4.30 യ്ക്ക് വിമാനം ചെന്നൈയിൽ ലാന്‍ഡ് ചെയ്ത ശേഷമാണ് യുവതി വിമാന ജീവനക്കാരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് അറസ്റ്റ്.