Social Media

‘പാട്ടുകൾ കൊല്ലപ്പെടുന്നു എന്നത് നിങ്ങളുടെ മാത്രം തോന്നൽ, തൽക്കാലം അത് തിരുത്താൻ ഉദ്ദേശമില്ല’; മാസ് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണൻ

വ്യത്യസ്ത ആലാപന ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ആരാധകര്‍ ഏറെയുണ്ടെങ്കിലും ഒരുവിഭാഗം അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും നടത്താറുണ്ട്. ആരാധകർ അദ്ദേഹത്തിന്റെ ശൈലിയെ പ്രശംസിക്കുന്നവരായും വിമർശിക്കുന്നവരായും വിഭജിക്കപ്പെടുന്നു. ‘പാട്ടുകളെ കൊല്ലുന്നു’ എന്ന വിമർശനം നിരവധി പ്രാവശ്യം ഹരീഷിന് നേരിടേണ്ടിവന്നിട്ടുണ്ട്.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഹരീഷ് പങ്കുവെച്ച ഒരു പാട്ടിന് പ്രശസ്ത ഗായകന്‍ ഹരിഹരന്‍ “ബ്യൂട്ടിഫുള്‍ റെന്റീഷന്‍” എന്നാണ് കമന്റ് ചെയ്തിരുന്നത്. ഇതിന് മറുപടിയായി ഹരീഷ്,തന്റെ ആലാപന ശൈലിയില്‍ ഒരുമാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഞാൻ ഇന്നലെ പോസ്റ്റ് ചെയ്ത ‘കൈക്കുടന്ന നിറയെ’ എന്ന ( മൈ വേഴ്ഷൻ ) പാട്ടിൽ ഗസൽ ഇതിഹാസം ഹരിഹരൻ ജി ഒരു കമന്റ് ഇട്ടിട്ടുണ്ട്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ മെഡൽ. ആത്യന്തികം ആയി സംഗീതത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് മനോധർമ്മം എന്നത്. എന്നെ സംബന്ധിച്ചിടത്തോളം മനോധർമ്മം ഇല്ലാതെ പകർത്തി വെയ്ക്കുന്നത് ക്രിയാത്മകം ആയ ആലാപനമേ അല്ല.

“നിങ്ങൾക്ക് ഞാൻ പാടുന്നത് ഇഷ്ടമല്ലെങ്കിൽ അതിനെ മാനിച്ചുകൊണ്ട് എനിക്ക് സന്തോഷം തരുന്ന പോലെ പാടാനാണ് എന്റെ തീരുമാനം,” പാട്ടുകൾ കൊല്ലപ്പെടുന്നു എന്നത് നിങ്ങളുടെ മാത്രം തോന്നൽ ആയത് കൊണ്ട് തൽക്കാലം അത് തിരുത്താൻ ഉദ്ദേശമില്ല, ഞാൻ പാടുന്ന രീതിയിൽ അണുവിട മാറ്റം കൊണ്ട് വരാൻ ഉദ്ദേശിച്ചിട്ടും ഇല്ല.

ഹരീഷിനെ പിന്തുണച്ച് നിരവധി ആരാധകർ അദ്ദേഹത്തിന്‍റെ കമന്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഏതു പാട്ടെടുത്താലും മനോധർമ്മം ഏറ്റവും സുന്ദരമായി ചെയ്യുന്നുണ്ട്. സന്തോഷം. ഒരു പാട്ട് അതേപടി പകർത്താനെന്തിനാ വേറൊരാൾ. അത് വേണ്ടവർ ഒറിജിനൽ അങ്ങ് കേട്ടാൽ പോരേ. നിങ്ങള് നിങ്ങക്കിഷ്ടമുള്ള പോലെ പാട് ബ്രോ ഇഷ്ടമില്ലാത്തവർ കേക്കണ്ട എന്ന് വെച്ചാ പോരെ, തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് എത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *