CrimeNational

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

പഞ്ചാബ്; പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. തല്‍വണ്ടി മൗര്‍ സിംഗ് ഗ്രാമത്തിലെ താമസക്കാരനായ രാജ് വീന്ദര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ 3 അജ്ഞാതരാണ് ഇയാളെ വെടിവച്ചത്.മോട്ടോര്‍ സൈക്കിളില്‍ വന്ന അജ്ഞാതരായ മൂന്ന് പേര്‍ തക്കര്‍പൂര്‍ ഗ്രാമത്തിന് സമീപം സിങ്ങിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ത്ത് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റ രാജ്വീന്ദര്‍ സിങ്ങിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തില്‍ ആം ആദ്മി പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും രാജ് വീന്ദറിന്റെ കുടുംബത്തി നൊപ്പമാണെന്ന് എഎപി നേതാവും എംപിയുമായ മല്‍വിന്ദര്‍ സിംഗ് കാങ് പറഞ്ഞു. ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *