ബംഗളൂരുവില്‍ റോഡിന് നടുവില്‍ കിണര്‍ കുഴിച്ച മൂന്ന് പേര്‍ക്കെതിരെ പോലീസ് കെസെടുത്തു

ബാംഗ്ലൂര്‍; റോഡിന് നടുവില്‍ കുഴല്‍കിണര്‍ കുഴിച്ച മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പോലീസാണ് കേസെടുത്തത്. ആര്‍ആര്‍ നഗര്‍ സോണിലെ ഹെറോഹള്ളി വാര്‍ഡില്‍ ബോര്‍വെല്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചാണ് ജയരാജ്, ധനഞ്ജയ്, പ്രകാശ് എന്നീ പ്രതികള്‍ റോഡ് കുഴിച്ചത്. ബിബിഎംപിക്ക് വാക്കാല്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സംഘം അന്വേഷണത്തിനെത്തിയത്.

റോഡിന്റെ മധ്യത്തില്‍ വച്ച ഡ്രില്ലിംഗ് മെഷീന്‍ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തി. ബംഗളൂരുവിലെ വീരഭദ്രേശ്വര നഗര്‍ പ്രദേശത്തെ ഓം സായി മെയിന്‍ റോഡ് ഒക്ടോബര്‍ 3, 4 തീയതികളില്‍ കുഴിച്ചിട്ടതായി ബ്യാദരഹള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാകുന്നു. ഇതിനായി ഉപയോഗിച്ച വാഹനങ്ങള്‍ പിടികൂടുകയും ഹെറോഹള്ളി സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

നഷ്ടവും വസ്തുവകകളും നശിപ്പിക്കുന്നത് തടയല്‍ വകുപ്പാണ് ഇവരുടെ മേല്‍ ചേര്‍ത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. റോഡിന് നടുവില്‍ കുഴല്‍ക്കിണര്‍ കുഴിച്ചതിന്റെ ഫോട്ടോ പൗരസമിതിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണര്‍ തുഷാര്‍ ഗിരിനാഥ് പറഞ്ഞു. പ്രതികള്‍ക്ക് പിഴയും ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments