നല്ല വിശപ്പിൽ ഫുഡ് എത്താൻ താമസിക്കുന്നോ? പ്രശ്ങ്ങൾക്ക് പരിഹാരമായി ഇതാ സ്വിഗ്ഗിയുടെ ബോൾട്ട്. സ്വിഗ്ഗിയുടെ പുതിയ പ്ലാറ്റ്‌ഫോം 10 മിനിറ്റിൽ മീൽസ് ആൻഡ് ബിവറേജസ് ഡെലിവറി സർവീസ് അവതരിപ്പിച്ചു. വെറും പത്തു മിനിറ്റിൽ ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബോൾട്ട്. ഔർഡർ ലഭിക്കുന്നിടത്തു നിന്നും 2 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ഹോട്ടൽ റസ്റ്റോറൻ്റ് മറ്റ് പാഴ്സൽ സംവിധാനങ്ങളിൽ നിന്നുമായിരിക്കും ഭക്ഷണം എത്തിക്കുക. ബർഗറുകൾ, ചൂടുള്ള പാനീയങ്ങൾ, ശീതളപാനീയങ്ങൾ, പ്രഭാതഭക്ഷണ ഇനങ്ങൾ, ബിരിയാണി തുടങ്ങിയ ജനപ്രിയ വിഭവങ്ങൾ ബോൾട്ട് വാഗ്ദാനം ചെയ്യുന്നു. എന്നാൽ വൃത്തിയിലും ഗുണത്തിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സ്വിഗ്ഗി ഉറപ്പ് നൽകുന്നു.
ഇന്ത്യയിലെ തന്നെ മികച്ച ബ്രാൻഡുകൾ ആയ കെ എഫ് സി, സ്റ്റാർബക്സ്,മക്‌ഡോണൾഡ്‌സ്, ബർഗർ കിംഗ്, ബാസ്‌കിൻ റോബിൻസ്, ഈറ്റ്‌ഫിറ്റ് തുടങ്ങിയവയുടെ ഉൽപ്പന്നങ്ങളും ഉടനടി വീട്ടിലും ഓഫീസിലും എത്തും. ഐസ്ക്രീം, മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ തുടങ്ങിയ റെഡി-ടു-പാക്ക് വിഭവങ്ങളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്വിഗ്ഗി പറഞ്ഞു. തുടക്ക സമയത്തു ദില്ലി, പൂനൈ,മുംബൈ, ചെന്നൈ,ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആയിരിക്കും ബോൾട്ട് പ്രവർത്തനം ആരംഭിക്കുകയെന്നും കൂട്ടിച്ചേർത്തു.
സ്വിഗ്ഗിയുടെ ഫുഡ് മാര്കറ്റ്‌പ്ലെസ് സി ഇ ഓ പറഞ്ഞു പത്തു വര്ഷം മുൻപേ ആരംഭിച്ച സ്വിഗ്ഗി എന്ന സംരംഭം തുടക്കത്തിൽ 30 മിനിറ്റ് കൊണ്ട് ഭക്ഷണം എത്തിച്ചിരുന്നു എന്നാൽ പത്തു വർഷങ്ങൾക്ക് ശേഷം 10 മിനിറ്റ് കൊണ്ട് ഭക്ഷണം എത്തിക്കുക എന്നതാണ് സ്വിഗ്ഗിയുടെ അടുത്ത ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.