CinemaSocial Media

‘മറവികളെ പറയൂ…’; ബോഗയ്‌ന്‍വില്ലയിലെ പുതിയ വീഡിയോ ഗാനം പുറത്ത്

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്‌ന്‍വില്ല’യിലെ ‘സ്തുതി’ ഗാനം ഏറെ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെ ‘മറവികളെ പറയൂ…’ എന്ന പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഇതിന്റെ ലിറിക്‌സ് വീഡിയോ റിലീസ് ചെയ്തിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ഈ ചിത്രം ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്തുന്നത്.

ആദ്യം പുറത്തിറങ്ങിയ ‘സ്തുതി’ ഗാനം, യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് പുതിയ ഗാനം എത്തിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക്, സുഷിൻ ശ്യാം ഈണം നൽകി, മധുവന്തി നാരായണൻ ആലപിച്ച ‘മറവികളെ പറയൂ…’ എന്ന ഗാനത്തിന് ദുഃഖം നിറഞ്ഞ വരികളും വ്യത്യസ്തമായ സംഗീതവും മുഖ്യ ആകർഷണമാണ്. ‘സ്തുതി’ എന്ന ഗാനം ഒരു ദുഃഖഭാവത്തിലുള്ളതായിരുന്നുവെങ്കിൽ, ഈ ഗാനം അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ്. കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. നടി ജ്യോതിർമയി ഏറെ നാളുകൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതും ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

‘ബോഗയ്‌ന്‍വില്ല’യിൽ ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലാജോ ജോസിനൊപ്പം ചേർന്ന് അമൽ നീരദ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സോണി മ്യൂസിക് പാർട്നറായി എത്തുന്ന ‘ബോഗയ്‌ന്‍വില്ല’, ജ്യോതിർമയും, കുഞ്ചാക്കോ ബോബനും ചേർന്നാണ് അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *