
രംഗണ്ണ ഇനി ഒ.ടി.ടി ഭരിക്കും! ആവേശം ആമസോണ്‍ പ്രൈമില്‍ ഈമാസം മുതല്‍
തിയേറ്ററുകളിലും സോഷ്യല്‍മീഡിയയിലും വൈറല്‍ ഹിറ്റായിമാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍ നായകനായ ‘ആവേശം’. ചിത്രം ഈ മാസം തന്നെ ഒടിടി റിലീസായി എത്തുകയാണെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആമസോണ്‍ പ്രൈമില്‍ ഒമ്പതാംതീയതി മുതലാണ് ആവേശം സ്ട്രീമിങ് ആരംഭിക്കുന്നത്.
ഏപ്രില്‍ 11നായിരുന്നു ചിത്രം തിയേറ്റററില്‍ റിലീസ് ആയത്. 150 കോടിയാണ് ഇതുവരെ ബോക്‌സ് ഓഫീസ് കളക്ഷന്‍. കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയാകെ ആവേശവും ഫഹദ് അവതരിപ്പിക്കുന്ന രംഗണ്ണ എന്ന കഥാപാത്രവും വൈറലാണ്.

മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം, ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ ആന്‍ഡ് എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയ്മറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയത്. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, വസ്ത്രാലങ്കാരം മഷര്‍ ഹംസ.