‘വേലി തന്നെ വിളവ് തിന്നുന്നു’ കൊല്‍ക്കത്തയില്‍ വനിതാ പോലീസുകാരിയെ സബ് ഇന്‍സ്‌പെക്ടര്‍ പീഡനത്തിനിരയാക്കി

കൊല്‍ക്കത്ത: സ്ത്രീയാണെങ്കില്‍ പോലീസിനും രക്ഷയില്ല. കൊല്‍ക്കത്തയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ സബ് ഇന്‍സ്‌പെക്ടര്‍ പീഡനത്തിനിരയാക്കി. വനിത പോലീസിന്‍രെ പരാതിയെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് സബ് ഇന്‍സ്പെക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കൊല്‍ക്കത്ത പോലീസിലെ വനിതാ സിവില്‍ വോളണ്ടിയര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 1. 10 മണിയോടെ വനിതാ സിവില്‍ വോളണ്ടിയറായ പോലീസുകാരിയെ എസ്‌ഐ പോലീസ് സ്റ്റേഷന്റെ നാലാം നിലയിലേയ്ക്ക് വിളിപ്പിച്ചു. ദുര്‍ഗാപൂജയ്ക്ക് വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനെന്ന വ്യാജേനയാണ് പ്രതിയായ പോലീസുകാരന്‍ വനിതയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വനിത നല്‍കിയ പരാതിയില്‍ പറയുന്നു.

2017ല്‍ സിവില്‍ വോളന്റിയറായി നിയമിതയായതു മുതല്‍ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. പാര്‍ക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്റെ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ലാല്‍ബസാറിലെ കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തേക്കും ഡിസി സൗത്തിന്റെ ഓഫീസിലേക്കും വനിത പോലീസുകാരി പരാതി അയക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments