യുപി; എട്ട് പേരുടെ മരണത്തിനിടയാക്കിയ നരഭോജി ചെന്നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ തമാച്പൂര്‍ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി എട്ട് പേരുടെ മരണത്തിന് കാരണമായത് ചെന്നായ കൂട്ടമായിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.നിരവദി ആടുകളും ചെന്നായ്കളുടെ ആക്രമണത്തില്‍ ചത്തിരുന്നു.
ജൂലായ് 17-ന് സിക്കന്ദര്‍പൂര്‍ ഗ്രാമത്തില്‍ ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ചെന്നായ കൂട്ടം ആദ്യം ആക്രമിച്ചത്. ഈ കുട്ടി മരണപ്പെട്ടിരുന്നു. പിന്നീട് മൂന്ന് മാസം പ്രായമുള്ള കുട്ടിയേയും ചെന്നായ കൊന്നിരുന്നു. ആറ് പേര് കൂടി പല സമയങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ ചെന്നായ ആക്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
കതര്‍ണിയാഘട്ട് വന്യജീവി സങ്കേതത്തില്‍ നിന്ന് 80 കിലോമീറ്ററും സരയൂ നദിയില്‍ നിന്ന് 55 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെന്നായ ആക്രമണം രൂക്ഷമായതോടെ വനം വകുപ്പ് ഇടപെട്ടിരുന്നു. തുടര്‍ന്ന് ആറ് ചെന്നായ്ക്കളില്‍ നാലെണ്ണത്തെ പിടികൂടി മൃഗശാലയിലേക്ക് അയച്ചിരുന്നു. ഒരു ചെന്നായ ചത്തിരുന്നു. ഒന്നാല്‍ അവസാനത്തെ ചെന്നായയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. അതിനെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്.
ഒരു ആട്ടിന്‍ കൂട്ടത്തെ വേട്ടയാടാന്‍ ശ്രമിച്ചപ്പോഴാണ് അവസാനത്തെ ചെന്നായ പിടിയിലായത്. ചെന്നായയെ കല്ലുകൊണ്ട് ആക്രമിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയതെന്നും എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും ചെന്നായ ചത്ത സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെന്നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കാനുള്ള ഒരുക്കത്തിലാണെന്നും അറിയിച്ചു.പ്രകൃതിദത്തമായ ഇരയുടെ ദൗര്‍ലഭ്യമാണ് മനുഷ്യനെ ആക്രമിക്കാന്‍ അവയെ പ്രേരിപ്പിച്ചതെന്നും മനുഷ്യമാംസത്തോട് താല്പര്യം ഉണ്ടായതാണ് ചെന്നായയുടെ ആക്രമണത്തിന് പിന്നിലെന്നും വനം വകുപ്പ് പറഞ്ഞു.