World

ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമി ഹാഷിം സഫീദ്ദീനെയും ഇസ്രായേല്‍ വക വരുത്തിയോ? സഫീദുമായി ബന്ധം നഷ്ടമായെന്ന് ലെബനന്‍

ലെബനന്‍: ഹിസ്ബുള്ളയുടെ നേതാവായിരുന്ന ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമിയായ ഹാഷിം സഫീദ്ദീനുമായി ബന്ധം നഷട്‌പ്പെട്ടുവെന്ന് ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.വെള്ളിയാഴ്ച മുതല്‍ അദ്ദേഹവുമായി തങ്ങള്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താനായിട്ടില്ല. നസ്‌റല്ലയുടെ മരണശേഷം ഭൂഗര്‍ഭ ബങ്കറില്‍ ആണ് സുരക്ഷാര്‍ത്ഥം ഹാഷിം കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ ഒരു വലിയ ആക്രമണം നടത്തിയിരുന്നു. ഈ സമയം ഭൂഗര്‍ഭ ബങ്കറില്‍ കഴിയുന്ന ഹാഷിം സഫീദ്ദീനെയും അവര്‍ ലക്ഷ്യമിട്ടതായി ലെബനന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച മുതല്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ രക്ഷാപ്രവര്‍ത്തകരെ ആക്രമണ സ്ഥലത്ത് പരിശോധി ക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് ലെബനീസ് സുരക്ഷാ ഉറവിടവും മറ്റ് രണ്ട് ലെബനീസ് സുരക്ഷാ സേനയും പറഞ്ഞു. ആക്രമണത്തിന് ശേഷം സഫീദ്ദീനെ കുറിച്ച് ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രി നടത്തിയ വ്യോമാക്രമണം സൈന്യം ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേലി ലെഫ്റ്റനന്റ് കേണല്‍ നദവ് ഷോഷാനി വെള്ളിയാഴ്ച പറഞ്ഞിരുന്നു. നസ്റല്ലയുടെ പിന്‍ഗാമിയുടെ നഷ്ടം ഹിസ്ബുള്ളയ്ക്കും അതിന്റെ രക്ഷാധികാരിയായ ഇറാനുമുള്ള മറ്റൊരു പ്രഹരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *