CrimeNational

അധ്യാപികയുമായി ആദ്യം അവിഹിതം. പിന്‍മാറിയപ്പോള്‍ ബ്ലാക്ക് മെയിലിങ്, ഒടുവില്‍ നഗ്ന വീഡിയോ ഷെയര്‍ ചെയ്ത് ഇന്‍സ്റ്റയില്‍ പോസ്റ്റുമിട്ടു; നാല് പേര്‍ അറസ്റ്റില്‍

ആഗ്ര:ആഗ്രയില്‍ സ്‌കൂള്‍ അധ്യാപികയുടെ അശ്ലീല വീഡിയോ ഇന്‍സ്റ്റയില്‍ പ്രചരിപ്പിച്ച് നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.ആഗ്ര സ്വദേശിയായ അധ്യാപിക കുറച്ച് കാലം മഥുരയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. ആ സമയത്ത് തന്‍രെ ക്ലാസില്‍ പഠനത്തിന് പിന്നോക്കം നിന്ന കുട്ടിയ്ക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ ടീച്ചര്‍ നല്‍കി. കാലക്രമേണ അധ്യാപിക വിദ്യാര്‍ത്ഥിയുമായി കൂടുതല്‍ അടുക്കുകയും കുട്ടി അധ്യാപികയുടെ അശ്ലീല വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് അധ്യാപിക ഈ ബന്ധത്തില്‍ നിന്ന് സ്വയം അകന്നു.

വീണ്ടും ശാരീരികബന്ധം നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല, വിദ്യാര്‍ത്ഥി തന്റെ ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കള്‍ക്ക് വീഡിയോ പങ്കിടുകയും ചെയ്തു. അധ്യാപിക വിദ്യാര്‍ത്ഥിയില്‍ നിന്ന് അകന്നുനില്‍ക്കുകയും നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെയാണ് ബന്ധം വഷളായത്. ഇത് വിദ്യാര്‍ത്ഥിയെ രോഷാകുലനാ ക്കുകയും അശ്ലീല വീഡിയോ തന്റെ ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

അവര്‍ വാട്ട്സ്ആപ്പില്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ഇന്‍സ്റ്റാഗ്രാമില്‍ പേജ് ഉണ്ടാക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്് അധ്യാപിക അപമാനം സഹിച്ച് ആത്മഹത്യ ചെയ്യാന്‍ നോക്കി. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്‍തിരിഞ്ഞ് താന്‍ പോലീസിനെ സമീപിക്കുകയുമായിരുന്നുവെന്ന് അധ്യാപിക പറഞ്ഞുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയാണെങ്കിലും പ്രതിക്ക് പ്രായക്കൂടുതലുണ്ടെന്നും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *