ഡല്‍ഹി: ഡല്‍ഹി പോലീസിന്റെ ഏറ്റവും വലിയ മദ്യ വേട്ട. പോലീസ് പിടിച്ചത് 3000 ക്വാര്‍ട്ടേഴ്സ് മദ്യം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റു ചെയ്തു. 3,000 ക്വാര്‍ട്ടേഴ്സ് മദ്യം അടങ്ങിയ 60 കാര്‍ട്ടണുകളും അത് വിതരണം ചെയ്യാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്ത രണ്ട് അന്തര്‍ സംസ്ഥാന മദ്യ വിതരണക്കാരെ ഡല്‍ഹി പോലീസ് ബുധനാഴ്ച പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ അറസ്റ്റ് ചെയ്തു. അജയ് (19), സുനില്‍ (36) എന്നിവരാണ് പ്രതികള്‍.
ഒക്ടോബര്‍ 2 ന്, ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ദക്ഷിണ ഡല്‍ഹിയിലെ ജൗനാപൂര്‍ ഗ്രാമത്തില്‍ ഒരു പോലീസ് സംഘം ഇവര്‍ക്കായി വല വിരിച്ചിരുന്നു.ഗുഡ്ഗാവ് നിവാസിയായ അജയിയാണ് ആദ്യം പിടിയിലായത്. ഇയാളുടെ കാറില്‍ നിന്ന് 2500 ക്വാര്‍ട്ടേഴ്സ് മദ്യം അടങ്ങിയ അമ്പത് കുപ്പി കണ്ടെടുത്തതായി ചൗഹാന്‍ പറഞ്ഞു.
അതേസമയം, ചീക്കു എന്ന സുനിലിനെ ബുധനാഴ്ച അസോല ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 500 ക്വാര്‍ട്ടേഴ്സ് മദ്യം അടങ്ങിയ പത്ത് കുപ്പികള്‍ കണ്ടെടുത്തു. അല്‍വാര്‍ സ്വദേശിയായ സുനില്‍ നേരത്തെ ഡല്‍ഹി എക്സൈസ് നിയമപ്രകാരം ഏഴു ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.