
ഗാസയിലെ ഹമാസ് തലവന്‍ റൗഹി മുഷ്താഹിനെ വധിച്ചുവെന്ന് ഇസ്രായേല്‍
ഗാസ: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസ് ഗവണ്മെന്റിന്റെ തലവന്‍ റൗഹി മുഷ്താഹയെയും മറ്റ് രണ്ട് തലവന്മാരെയും വധിച്ചിരുന്നുവെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍. മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തിലാണ് തലവന്‍ റൗഹി മുഷ്താഹിനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇവര്‍ കൊലപ്പെടുത്തിയത്.
‘ഗാസ മുനമ്പില്‍ ഐ.ഡി.എഫും ഐ.എസ്.എയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ താഴെപ്പറയുന്ന ഭീകരര്‍ ഉന്മൂലനം ചെയ്യപ്പെട്ടു: ഗാസ മുനമ്പിലെ ഹമാസ് ഗവണ്മെന്റിന്റെ തലവന്‍ റാവി മുഷ്താഹ, ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ഹമാസിന്റെ ലേബര്‍ കമ്മിറ്റിയിലും സെക്യൂരിറ്റി വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, കൂടാതെ ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദേയും എന്നിവരെയാണ് വധിച്ചത്.
ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു റൗഹി മുഷ്താഹ, ഹമാസിന്റെ സേന വിന്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തിയിരുന്നു. ഗാസ മുനമ്പിലെ ഹമാസ് സിവില്‍ ഗവേണന്‍സിന്റെ തലവനായും തടവുകാരുടെ കാര്യങ്ങളിലും സൈനിക തീരുമാനങ്ങളില്‍ മുഷ്താഹ പങ്കാളിയായിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ പ്രസ്താവനയ്ക്കെതിരെ ഹമാസ് പ്രതികരിച്ചിട്ടില്ല.