ആർട്ടിക്കിലെ മഞ്ഞുരുക്കം ജീവൻ്റെ നിലനിൽപ്പിന് ഭീഷണി

ഈ മാറ്റം സമുദ്രത്തിലെ ജൈവ വ്യവസ്ഥയെയും സമുദ്രജലപ്രവാഹങ്ങളെയും എല്ലാം നശിപ്പിക്കുമെന്നും.

Frost is a threat to life

കാലാവസ്ഥ വ്യതിയാനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നത് വളരെ നാളായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. പുതിയ പഠന പ്രകാരം ഇത് ഇപ്പോൾ വളരെ വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്തെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഉത്തര ധ്രുവത്തിനു ചുറ്റുമുള്ള സമുദ്രമാണ് ആർട്ടിക് സമുദ്രം. ഈ ഭാഗത്താണ് മഞ്ഞുകട്ടകൾ ഒഴുകി നടക്കുന്നതായി കണ്ടുവരുന്നുണ്ട്. വർഷത്തിൽ ആറു മാസം സമുദ്രത്തിൻ്റെ ഉപരിതലം മുഴുവൻ മഞ്ഞുകട്ടകളാൽ മൂടിക്കിടക്കും, എന്നാൽ ഭൂമിയിലെ ആഗോള താപനം കൂടിയ കാരണം ഇപ്പോൾ ആർട്ടിക്കിലെ ഹിമാനികൾ അധിവേഗം ഉരുകി മാറുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വേനലിൽ ഇത് രൂക്ഷമായി ഉരുകുമെന്നും, നാസയുടെ റിപ്പോർട്ടുകൾ പ്രകാരം 4 .28 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ഐസ് ആണ് ഇത്തവണ മാത്രം ഉരുകിയത്. ചുരുക്കിപ്പറഞ്ഞാൽ അലാസ്കയെയേക്കാൾ വലിപ്പത്തിൽ കടൽ മഞ്ഞ് ഉരുകിയെന്നെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. പ്രതിവർഷം 77 ,800 ചതുരശ്ര കിലോമീറ്റർ എന്ന കണക്കിലാണ് ഉരുകുന്നതെന്നും എൻഎസ്ഐഡിസി റിപ്പോർട്ട്. ഇതൊരു അടിയന്തിരവസ്ഥയിലേക്കാണ് ഭൂമിയിലെ ജീവജാലങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. ഇത്തരത്തിൽ മഞ്ഞുരുകുന്നത് അതീവ ഗുരുതരമാണെന്നും കൂടുതൽ പഠനങ്ങളും ഇടപെടലും ആവശ്യമാണെന്നും 40 വർഷം മുൻപ് തന്നെ ഗവേഷകരും മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ മാറ്റം സമുദ്രത്തിലെ ജൈവ വ്യവസ്ഥയെയും സമുദ്രജലപ്രവാഹങ്ങളെയും എല്ലാം നശിപ്പിക്കുമെന്നും. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നാലിരട്ടിയാണ് ആർട്ടിക്കിൽ ചൂട് വർധിക്കുന്നതെന്നും കാലാവസ്ഥ മാറ്റം അതിരൂക്ഷമാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അന്റാർട്ടിക്കിലും സമാനമായ സ്ഥിതിയാണുള്ളതെന്നും. ജീവന്റെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം എന്തെന്ന് ആലോചിക്കുകയാണ് ശാസ്ത്രലോകം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments