Cinema

‘അഭിപ്രായങ്ങള്‍ പറയാം, അബ്യൂസ് രൂപത്തിലാകരുത്’; അമിത് മോഹൻ

തിയറ്ററുകളിൽ മികച്ച പ്രദർശനവിജയം നേടിയ ‘വാഴ’ എന്ന ചിത്രം , ഒടിടി പ്ലാറ്റ്ഫോമിൽ വന്നതിന് പിന്നാലെ ​സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ചിത്രത്തിലെ ഒരു രംഗത്തെ അഭിനയത്തിന് ​യുവനടനായ അമിത് മോഹന്‍ രാജേശ്വരി വലിയ ട്രോളുകൾ നേരിട്ടു. കോട്ടയം നസീർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തോട് ​വൈകാരികമായി പ്രതികരിക്കുന്ന വിഷ്ണു എന്ന കഥാപാത്രത്തിൻ്റെ അഭിനയത്തിന്‍റെ പേരിൽ അമിതിനെതിരെ ​പരിഹാസം ​ഉയരുകയായിരുന്നു.

എന്നാലിപ്പോൾ ​താൻ നേരിട്ട വിമർശനങ്ങൾ ​തന്നെ ദുർബലമാക്കാത്തതായാണ് അമിത് മറുപടി നൽകുന്നത്. “ആത്മവിശ്വാസത്തെ കെടുത്തിയിട്ടില്ല, ​വിമർശനങ്ങൾ ​ആരോഗ്യകരമായി സ്വീകരിക്കുന്നു, ചില ​പ്രതികരണങ്ങൾ ​സ്വീകരിക്കാൻ ​പ്രയാസമാണ്,” നല്ലത് പറഞ്ഞാല്‍ സന്തോഷം വരില്ലേ, അതുപോലെ കുറച്ച് ആളുകള്‍ക്ക് വര്‍ക്ക് ആയില്ല എന്ന് പറയുമ്പോള്‍ അതും സ്വീകരിക്കുക. അടുത്ത വര്‍ക്ക് വരുമ്പോഴേക്ക് അവരെയും കൂടി ഹാപ്പി ആക്കാന്‍ നോക്കുക എന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്ന് യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ അമിത് പറഞ്ഞു.

“അഭിപ്രായങ്ങള്‍ പറയാം, നൂറ് ശതമാനം. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എങ്ങനെയാണെങ്കിലും പറയാം, പക്ഷേ ​അബ്യൂസ് രൂപത്തിൽ ​വിവരണം നൽകി വിചാരണ നടത്തുന്നത് കുറച്ച് ​മാരകമാണ്. ​നല്ല വിമർശനങ്ങൾ ​എനിക്ക് ​പാഠമാണ് , ​മുന്നോട്ടുള്ള വളർച്ചയ്ക്ക് പ്രചോദനവും,” “ഞാൻ ​തുടക്കക്കാരനായത് കൊണ്ടുതന്നെ, അഭിനയത്തിൽ ​നമ്മുടെ ഭാഗത്തു തെറ്റുണ്ടെന്ന് ​അറിഞ്ഞ് നമ്മൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സൈജു കുറുപ്പ് നായകനാവുന്ന വെബ് സിരീസ് ജയ് മഹേന്ദ്രനിലാണ് അമിതിന്‍റെ അടുത്ത വേഷം.

Leave a Reply

Your email address will not be published. Required fields are marked *