ഗുവാഹത്തി: മണിപ്പൂരിലെ ഉഖ്രുല്‍ ജില്ലയില്‍ ഭൂമി തര്‍ക്കത്തെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. നാഗാ ഗോത്രവര്‍ഗക്കാരായ രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു, ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വൃത്തങ്ങള്‍ അറിയിച്ചു.
സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി ഒരു സ്ഥലം വൃത്തിയാക്കുന്നതിനിടെ രണ്ട് ഗ്രാമങ്ങളിലെ താമസക്കാര്‍ തമ്മിലാണ് വെടിവയ്പുണ്ടായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ഗ്രാമങ്ങളിലെയും താമസക്കാര്‍ തര്‍ക്കഭൂമിയില്‍ അവകാശവാദമു ന്നയിച്ചുവരികയാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ അസം റൈഫിള്‍സിനൊപ്പം സംസ്ഥാന പോലീസിനെയും വിന്യസിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു സംഭവവികാസത്തില്‍, ‘നിലവിലെ ക്രമസമാധാന നില’ കാരണം കൂടുതല്‍ ജാഗ്രത തുടരാന്‍ മണിപ്പൂര്‍ പോലീസ് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും സന്ദേശം അയച്ചിട്ടുണ്ട്.