പൊതുമേഖല ടെലികോം കമ്പനിയായ ബി എസ് എൻ എൽ 24 വർഷത്തെ സേവനം പൂർത്തിയാക്കി 25ാം വർഷത്തിലേക്ക് കടക്കുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി എസ് എൻ എൽ 2000 ഒക്ടോബർ 1 ന് ആണ് പ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ 1 ന് BSNL സ്ഥാപകദിനം ആയി ആചരിക്കാറുണ്ട്. ഇത്തവണത്തെ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ വരിക്കാർക്കായി സൗജന്യ എക്സ്ട്രാ ഡാറ്റയും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു.
24 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി 24 GB എക്സ്ട്രാ ഡാറ്റായാണ് വരിക്കാർക്കായി പ്രഖ്യപിച്ചിട്ടുള്ളത്. ഈ വർഷം പൂർത്തിയാക്കുമ്പോൾ വിശ്വാസത്തിന്റെ 24 വർഷങ്ങൾ എന്ന ടാഗ്ലൈനോടെയാണ് ബി എസ് എൻ എൽ പരസ്യപ്രചാരണങ്ങൾ മുന്നോട്ട് നീങ്ങുന്നത്.
500 രൂപയ്ക്ക് മുകളിൽ ഉള്ള എല്ലാ പ്രീ പൈഡ് റീചാർജ് പ്ലാനുകൾക്കൊപ്പവും 24 GB സൗജന്യ ഡാറ്റ ലഭിക്കും. ഒക്ടോബർ 1 മുതൽ 24 വരെ നടത്തുന്ന റീചാർജ്കൾക്ക് ആണ് ഈ ഓഫർ ലഭ്യമാകുക. നിങ്ങൾ ചെയുന്ന പ്ലാനിന് ഇത് ലഭ്യമാണോ എന്ന് ഉറപ്പിക്കുന്നതിനായി ബി എസ് എൻ എൽ ആപ്പിന്റെ സഹായം തേടാം.