CrimeNational

ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവം: യുവതിക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരണപ്പെട്ടു. 23 കാരിയായ നഴ്സിംഗ് ബിരുദധാരിയാണ് മരണപ്പെട്ടത്. സെപ്തംബര്‍ 23നായിരുന്നു സംഭവം. നവസാരി ജില്ലയിലെ ഹോട്ടലില്‍ പ്രണയിതാക്കളായ യുവാവും യുവതിയും മുറിയെടുത്തിരുന്നു. പിന്നീട് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടപ്പോഴാണ് പെട്ടെന്ന് യുവതിക്ക് രക്തസ്രാവം ഉണ്ടാകുന്നത്. പരിഭ്രാന്തനായ യുവാവ് തന്‍രെ മൊബൈലില്‍ രക്തസ്രാവം നിര്‍ത്താനുള്ള പ്രതിവിധി തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

രക്തസ്രാവം തടയാന്‍ തുണി ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല, കുറച്ച് സമയത്തിന് ശേഷം യുവതി ബോധരഹിതയായി. പരിഭ്രാന്തനായ യുവാവ് തന്‍രെ ഒരു സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ച് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, യുവതിയുടെ നില മോശമായതിനാല്‍ തന്നെ അവിടെ നിന്ന് സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

എന്നാല്‍ അവിടെ എത്തിയപ്പോള്‍ യുവതി മരിച്ചിരുന്നു.അതിനിടെ കാമുകന്‍ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്കായി യുവതിയുടെ മൃതദേഹം സൂറത്ത് സിവില്‍ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *