നിയമസഭയില്‍ പിണറായിയെ പ്രതിപക്ഷം കുറേ വെള്ളം കുടിപ്പിക്കും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നിയമസഭയില്‍ നേരിടാനാകുള്ള തന്ത്രങ്ങളാലോചിച്ച് ഭരണപക്ഷം

VD Satheesan and Pinarayi Vijayan at niyamasabha
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുഖ്യമന്ത്രി പിണറായി വിജയൻ
  • തൃശൂർ പൂരം കലക്കൽ, പി. ശശി, അജിത് കുമാർ, അൻവർ ആരോപണങ്ങൾ ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ; സഭ സമ്മേളനത്തിൽ പിണറായിയെ നിറുത്തി പൊരിക്കാൻ പ്രതിപക്ഷം

നിയമസഭ സമ്മേളനം പ്രക്ഷുബ്ദമാകും. ഒക്ടോബർ 4 മുതൽ 18 വരെയാണ് സഭ സമ്മേളനം. ആർ.എസ്.എസ് നേതാവിനെ എഡിജിപി സന്ദർശിച്ചതും തൃശൂർ പൂരം കലക്കൽ ഗൂഢാലോചനയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാവിൻ്റെ വെളിപ്പെടുത്തൽ സഭ സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഉന്നയിക്കും.

ഒക്ടോബർ 7 ന് മുഖ്യമന്ത്രിയോട് ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പി.വി. അൻവറിൻ്റെ ആരോപണങ്ങളും പ്രതിപക്ഷ എം എൽ എ മാർ ഉന്നയിച്ചിട്ടുണ്ട്. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വയനാട് ദുരന്തം, ഹേമ കമ്മിറ്റി, കാഫിർ തുടങ്ങിയ വിഷയങ്ങളും ചോദ്യങ്ങളായി ഇടം പിടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും കുടുംബവും ഓഫിസും , എ ഡി ജി പി.യും പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയത്ത് സഭ സമ്മേളനം നടത്തി കൊണ്ടുപോകുക സ്പീക്കർ എ.എൻ ഷംസീറിന് എളുപ്പമാകില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 7 മുഖ്യമന്ത്രി മറുപടി നൽകേണ്ട പ്രധാന ചോദ്യങ്ങൾ:

  • 1. എ ഡി ജി പി ക്കെതിരായ ആരോപണങ്ങൾ
  • 2. മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോലിസ് കേസുകൾ
  • 3.പോലിസിലെ ഡാൻസാഫ് വിഭാഗത്തിൻ്റെ പ്രവർത്തനം
  • 4. പോലിസ് സേനയിലെ ക്രിമിനൽ പ്രവർത്തനം
  • 5.സ്വർണ്ണകടത്ത് കേസുകൾ
  • 6. ഫോൺ സംഭാഷണം ചോർത്തൽ
  • 7.മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടായ സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളും പരാതികളും
  • 8. എ ഡിജിപി ക്കെതിരെ അന്വേഷണം
  • 9.പോലിസിൻ്റെ പ്രവർത്തനങ്ങളിൽ വർഗീയ ശക്തികളുടെ ഇടപെടൽ
  • 10. തൃശൂർ പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട്
  • 11.തൃശൂർ പൂരം അലങ്കോലമാക്കിയെന്ന ആരോപണത്തിൽ അന്വേഷണം
  • 12. എഡി ജി പി ആർ എസ് എസ് നേതാക്കളുമായുള്ള കൂടി കാഴ്ച
  • 13.സ്വർണ്ണകടത്ത് കേസുകൾ പുനരന്വേഷിക്കാൻ നടപടി
  • 14. തൃശൂർ പൂരം തടസ്സപ്പെട്ട സംഭവം
  • 15.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ആരോപണം
  • 16 . തൃശൂർ പൂരം പോലിസ് തടസ്സപ്പെടുത്തിയെന്ന ആരോപണം 17. മാമിയുടെ തിരോധാനം
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments