- തൃശൂർ പൂരം കലക്കൽ, പി. ശശി, അജിത് കുമാർ, അൻവർ ആരോപണങ്ങൾ ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ; സഭ സമ്മേളനത്തിൽ പിണറായിയെ നിറുത്തി പൊരിക്കാൻ പ്രതിപക്ഷം
നിയമസഭ സമ്മേളനം പ്രക്ഷുബ്ദമാകും. ഒക്ടോബർ 4 മുതൽ 18 വരെയാണ് സഭ സമ്മേളനം. ആർ.എസ്.എസ് നേതാവിനെ എഡിജിപി സന്ദർശിച്ചതും തൃശൂർ പൂരം കലക്കൽ ഗൂഢാലോചനയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാവിൻ്റെ വെളിപ്പെടുത്തൽ സഭ സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഉന്നയിക്കും.
ഒക്ടോബർ 7 ന് മുഖ്യമന്ത്രിയോട് ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പി.വി. അൻവറിൻ്റെ ആരോപണങ്ങളും പ്രതിപക്ഷ എം എൽ എ മാർ ഉന്നയിച്ചിട്ടുണ്ട്. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വയനാട് ദുരന്തം, ഹേമ കമ്മിറ്റി, കാഫിർ തുടങ്ങിയ വിഷയങ്ങളും ചോദ്യങ്ങളായി ഇടം പിടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും കുടുംബവും ഓഫിസും , എ ഡി ജി പി.യും പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയത്ത് സഭ സമ്മേളനം നടത്തി കൊണ്ടുപോകുക സ്പീക്കർ എ.എൻ ഷംസീറിന് എളുപ്പമാകില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 7 മുഖ്യമന്ത്രി മറുപടി നൽകേണ്ട പ്രധാന ചോദ്യങ്ങൾ:
- 1. എ ഡി ജി പി ക്കെതിരായ ആരോപണങ്ങൾ
- 2. മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോലിസ് കേസുകൾ
- 3.പോലിസിലെ ഡാൻസാഫ് വിഭാഗത്തിൻ്റെ പ്രവർത്തനം
- 4. പോലിസ് സേനയിലെ ക്രിമിനൽ പ്രവർത്തനം
- 5.സ്വർണ്ണകടത്ത് കേസുകൾ
- 6. ഫോൺ സംഭാഷണം ചോർത്തൽ
- 7.മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടായ സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളും പരാതികളും
- 8. എ ഡിജിപി ക്കെതിരെ അന്വേഷണം
- 9.പോലിസിൻ്റെ പ്രവർത്തനങ്ങളിൽ വർഗീയ ശക്തികളുടെ ഇടപെടൽ
- 10. തൃശൂർ പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട്
- 11.തൃശൂർ പൂരം അലങ്കോലമാക്കിയെന്ന ആരോപണത്തിൽ അന്വേഷണം
- 12. എഡി ജി പി ആർ എസ് എസ് നേതാക്കളുമായുള്ള കൂടി കാഴ്ച
- 13.സ്വർണ്ണകടത്ത് കേസുകൾ പുനരന്വേഷിക്കാൻ നടപടി
- 14. തൃശൂർ പൂരം തടസ്സപ്പെട്ട സംഭവം
- 15.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ആരോപണം
- 16 . തൃശൂർ പൂരം പോലിസ് തടസ്സപ്പെടുത്തിയെന്ന ആരോപണം 17. മാമിയുടെ തിരോധാനം