മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുന്നു: പി വി അൻവർ

'ഞാൻ വിചാരിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും’

PV anvar MLA

സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ. ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ എന്ന് സിപിഐഎം ആലോചിക്കണം. 140 മണ്ഡലങ്ങളിലും പി വി അൻവറിൻ്റെ കുടുംബം ഉണ്ട്. പൊതുസമ്മേളനത്തിലേക്ക് വരണമെന്ന് ഫോണിൽ വിളിച്ച് പോലും ഒരാളോട് പറഞ്ഞിട്ടില്ല. പൊതുസമ്മേളനം വിപ്ലവത്തിൻ്റെ ഭാഗമായെന്നും പി വി അൻവർ പറഞ്ഞു.

സ്വർണക്കടത്തിൽ തലയ്ക്ക് വെളിവില്ലാതെ മുഖ്യമന്ത്രി സംസാരിക്കുന്നെന്നും പി വി അൻവർ പറഞ്ഞു. തനിക്കെതിരെ കള്ളക്കേസുകൾ ഇനിയും വരും. അത് പ്രതികാരനടപടിയാണ്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ താൻ ഉണ്ടാകില്ലെന്നും പി വി അൻവർ പറഞ്ഞു.

വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വർണ കള്ളക്കടത്തിൽ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാൽ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അൻവറിൻ്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. സി.പിഐ .എം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാമ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments